ചൈനയെ പിടിച്ചു കുലുക്കുന്ന കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകം മുഴുവന്‍. ചൈനയുടെ അതിരുകള്‍ കടന്ന് മറ്റു രാജ്യങ്ങളിലേക്കും വൈറസിന്റെ സാന്നിധ്യം എത്തിയിരിക്കുന്നു. അമേരിക്കയടക്കം ചൈനയ്ക്ക് പുറത്ത് 14 ഇടങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന വൈറസ് ഭീകരനെ പിടിച്ചു നിര്‍ത്താനുള്ള പ്രതിരോധ മരുന്നുകള്‍ കണ്ടെത്താന്‍ തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞന്മാര്‍.നീഗൂഡമായ കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന ഞെട്ടിക്കുന്ന ചില വാദങ്ങളും ഇതിനിടെ ഉയരുന്നുണ്ട്